പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ ക്ഷേമനിധി ഏർപ്പെടുത്തണം; രാജപുരം പ്രസ്ഫോറം
രാജപുരം: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ ക്ഷേമനിധി ഏർപ്പെടുത്തണമെന്ന് രാജപുരം പ്രസ്ഫോറം വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മാറിമാറി വരുന്ന സർക്കാരുകൾ ക്ഷേമനിധി പ്രശ്നം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് പറയുന്നതല്ലാതെ പ്രാവർത്തികമാക്കുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി. നൂറുകണക്കിന് പ്രാദേശിക മാധ്യമ പ്രവർത്തകരാണ് ക്ഷേമനിധിയോ മറ്റു ആനുകൂല്യങ്ങളോ ഇല്ലാതെ തുച്ഛമായ വേതനത്തിൽ കേരളത്തിൽ ജോലി ചെയ്യുന്നത്.
പ്രസിഡൻ്റ് ഗണേശൻ പാണത്തൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് ഓട്ടമല റിപ്പോർട്ടവതരിപ്പിച്ചു. ജി ശിവദാസൻ, രവീന്ദ്രൻ കൊട്ടോടി, സണ്ണി ജോസഫ്, സുരേഷ് കുക്കൾ, നൗഷാദ് ചുള്ളിക്കര എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ജി ശിവദാസൻ (പ്രസിഡൻ്റ്), രാജേഷ് ഓട്ടമല (വൈസ് പ്രസിഡണ്ട്), രവീന്ദ്രൻ കൊട്ടോടി (സെക്രട്ടറി), നൗഷാദ് ചുള്ളിക്കര(ജോ.സെക്രട്ടറി) ഗണേശൻ പാണത്തൂർ (ട്രഷറർ) എന്നിവരെ തെരഞ്ഞടുത്തു.
What's Your Reaction?