ദമ്പതികൾ ആത്മഹത്യ ചെയ്തത് മകൻ മരിച്ച മനോവിഷമത്തിലാണെന്ന് ആത്മഹത്യാകുറിപ്പ്
ബേക്കൽ: പൊയിനാച്ചിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്തത് മകൻ മരിച്ച മനോവിഷമത്തിലാണെന്ന് ആത്മഹത്യാകുറിപ്പ്. ഇന്ന് രാവിലെയാണ് പൊയിനാച്ചി പറമ്പിലെ വേണുഗോപാല(60)നും, ഭാര്യ സ്മിത(52)യെയും വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ഹാളിൽ കോണിപ്പടിയിൽ അടുത്തടുത്തായി കയറിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. രണ്ടു മാസം മുമ്പ് വേടന്റെ പരിപാടി കാണാനെത്തിയ ഏക മകൻ ശിവനന്ദനൻ (19) ട്രെയിൻ തട്ടി മരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് പോലീസ് കണ്ടെത്തിയ കുറിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്.
What's Your Reaction?