ദിവ്യ ഗർഭം ധരിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്ത യൂ ട്യൂബർ അറസ്റ്റിൽ
മലപ്പുറം: ദിവ്യ ഗർഭം ധരിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്ത മലപ്പുറം സ്വദേശി അറസ്റ്റിൽ. മലപ്പുറം കാളികാവ് സ്വദേശി സജിൻ ഷറഫുദ്ദീനാണ് അറസ്റ്റിലായത്. തിരുവനന്തപുരത്തുനിന്നാണ് ഇയാളെ കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ ക്വാർട്ടേഴ്സിലേക്ക് അതിക്രമിച്ച് കടന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഒരു ആത്മീയ യൂട്യൂബ് ചാനൽ വഴിയാണ് സജിൻ ഷറഫുദ്ദീനെ യുവതി പരിചയപ്പെട്ടത്. ആഭിചാരക്രിയ വശമുണ്ടെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇയാൾക്കെതിരേ സമാന കേസുകൾ വേറെയുമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നിരവധി സ്ത്രീകൾ ഇയാൾക്കെതിരേ പരാതിയുമായി രംഗത്തുവന്നതായാണ് വിവരം.
What's Your Reaction?