ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധം; എൽഡിഎഫ് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

Aug 1, 2026 - 13:36
Aug 1, 2026 - 13:37
 0
ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധം; എൽഡിഎഫ് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

മടിക്കൈ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് മടിക്കൈ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കൂലോം റോഡിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമാപിച്ചു.

ധർണ സിപിഎം ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി എൻ. ബാലകൃഷ്ണൻ അധ്യക്ഷനായി. സിപിഎം ജില്ലാ കമ്മിറ്റി അംഗം സി. പ്രഭാകരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. സുജാത, കെ. നാരായണൻ, ശശീന്ദ്രൻ മടിക്കൈ, വി. പ്രകാശൻ, സിപിഐ നേതാവ് ബങ്കളം കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് എൽഡിഎഫ് കൺവീനർ മടത്തിനാട്ട് രാജൻ സ്വാഗതം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow