ബംഗളുരുവിൽ ആശുപത്രിയുടെ മതിൽ ഇടിഞ്ഞു വീണു മലയാളികളായ രണ്ടു സ്ത്രീകൾ അടക്കം ഏഴു പേർ മരിച്ചു
ബംഗളുരു: ബംഗളുരുവിൽ ആശുപത്രിയുടെ മതിൽ ഇടിഞ്ഞു വീണു മലയാളികളായ രണ്ടു സ്ത്രീകൾ അടക്കം ഏഴു പേർ മരിച്ചു. എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. സംഘത്തിലുണ്ടായിരുന്ന മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. കുടുംബശ്രീയുടെ വിനോദയാത്ര സംഘത്തിലുള്ളവരാണ് അപകടത്തിൽ പെട്ടത്.
മഴ കനത്തപ്പോൾ മതിലിനോട് ചേർന്നുള്ള ടാർപോളിൻ ഷീറ്റിന് കീഴിൽ നിന്നവരാണ് അപകടത്തിൽപ്പെട്ടത്. മൂവാറ്റുപുഴയിലെ അമൃതം പൊടി നിർമ്മിക്കുന്ന യൂണിറ്റിലെ 56 പേരുടെ സംഘമാണ് വിനോദയാത്ര പോയത്.
What's Your Reaction?