ബന്തടുക്കയിൽ പണം വെച്ച് ചീട്ടുകളി; ആറംഗ സംഘം പിടിയിൽ, 49,740 രൂപ പിടിച്ചെടുത്തു

Jun 9, 2026 - 08:09
 0
ബന്തടുക്കയിൽ പണം വെച്ച് ചീട്ടുകളി; ആറംഗ സംഘം പിടിയിൽ, 49,740 രൂപ പിടിച്ചെടുത്തു

ബന്തടുക്ക: മാരിപ്പടുപ്പിൽ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന ആറംഗ സംഘത്തെ പോലീസ് പിടികൂടി. സ്ഥലത്തുനിന്ന് കളിക്കാൻ ഉപയോഗിച്ച ചീട്ടുകളും 49,740 രൂപയും പോലീസ് പിടിച്ചെടുത്തു.

ഇന്ന് പുലർച്ചെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബേഡകം സബ് ഇൻസ്‌പെക്ടർ സാബു സി.എം.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. മാരിപ്പടുപ്പ് ചീക്കണ്ട മൂല റോഡിലെ ഒരു റബ്ബർ തോട്ടത്തിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് മെഴുകുതിരി വെളിച്ചത്തിൽ ചീട്ടുകളി നടക്കുന്നതിനിടെയാണ് സംഘം പിടിയിലായത്.

അനിൽകുമാർ കെ.ജി. (50), റോയി എ.ബി. (50), ഷിബു പി.എം. (54), എൻ.കെ. പ്രകാശൻ (49), അഷറഫ് പി.കെ. (42), വിനോദ് ബി. (41) എന്നിവരാണ് അറസ്റ്റിലായത്.

സംഭവസ്ഥലത്ത് നിന്ന് 52 ചീട്ടുകളും കളിക്കായി ഉപയോഗിച്ച മറ്റ് സാമഗ്രികളും പോലീസ് കണ്ടെടുത്തു. പിടിയിലായവർക്കെതിരെ ചൂതാട്ടനിയമപ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow