ബളാന്തോട് വനമേഖലയിൽ അഴുകിയ നിലയിൽ മൃതദേഹം; തലയും ശരീരവും വേർപെട്ട നിലയിൽ
ബളാന്തോട്: ചാമുണ്ഡിക്കുന്നിന് സമീപത്തെ അടുക്കത്ത് വനമേഖലയിൽ അഴുകിയ നിലയിൽ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. എൻ.എസ്.എസ്. എസ്റ്റേറ്റിനോട് ചേർന്നുള്ള വനപ്രദേശത്താണ് ചൊവ്വാഴ്ച മൃതദേഹം കണ്ടെത്തിയത്.
ദിവസങ്ങൾ പഴക്കമുള്ളതെന്ന് സംശയിക്കുന്ന മൃതദേഹത്തിന് തലയും ശരീരവും വേർപെട്ട നിലയിലാണെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. കൂൺ ശേഖരിക്കാൻ വനത്തിലേക്ക് പോയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് അവർ വനവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തേക്ക് പോലീസ് സംഘം എത്തിച്ചേരുകയാണ്. ഇൻക്വസ്റ്റും തുടർ അന്വേഷണവും പൂർത്തിയായ ശേഷമേ മരിച്ചയാളെ തിരിച്ചറിയാനും മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.
What's Your Reaction?