ബസ് യാത്രയ്ക്കിടെ 19കാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് കേസ്

Jun 5, 2026 - 11:52
 0
ബസ് യാത്രയ്ക്കിടെ 19കാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് കേസ്

മഞ്ചേശ്വരം: ബസ് യാത്രയ്ക്കിടെ 19 വയസുകാരിയായ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യുവാവിനെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെ ഉപ്പള ബസ് സ്റ്റാൻഡിൽ നിന്ന് വച്ചാണ് യുവതി അതിക്രമത്തിനിരയായതെന്ന് പരാതിയിൽ പറയുന്നു.

സമീപത്തു നിന്ന യുവാവ് യുവതിയുടെ ശരീരത്തിൽ സ്പർശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായാണ് പരാതി. തുടർന്ന് യുവതി മഞ്ചേശ്വരം പൊലീസിൽ പരാതി നൽകുകയായിരുന്നു.

അതിനിടെ, യുവതി ശബ്ദമുയർത്തി പ്രതികരിച്ചതിനെ തുടർന്ന് യുവാവ് ബസിൽ നിന്ന് ഇറങ്ങി ഓടിയതായും റിപ്പോർട്ടുണ്ട്. ഇയാളെ കണ്ടെത്തുന്നതിനായി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow