ബഹ്റൈനിലെ അറാദിൽ റസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്ക്.
ബഹ്റൈൻ: ബഹ്റൈനിലെ അറാദിൽ റസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ബിൽഡിംഗ് തകർന്നുവീണ് ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്.
മുഹറഖ് ഗവർണറേ റ്റിലെ അറാദിലെ സീഫ് മാളിന് സമീപത്തെ ബഹ്റൈനി റസ്റ്റോറന്റിലാണ് അപകടം ഉണ്ടായത്.
ബിൽഡിങ് പൂർണമായും തകർന്നിട്ടുണ്ട്. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് സലൂണും പ്രവർത്തിക്കുന്നുണ്ടായിരുന്നു. മുകൾ നിലകളിൽ താമസക്കാരും ഉണ്ടായിരുന്നതായി സമീപ വാസികൾ പറഞ്ഞു. പ്രദേശത്ത് പോലീസും, ബഹറിൻ സിവിൽ ഡിഫൻസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി വരികയാണെന്ന് മിനിസ്റ്ററി ഓഫ് ഇന്റീരിയർ എക്സിൽ അറിയിച്ചു.
What's Your Reaction?