ബേക്കലിൽ തോട്ടിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു
ബേക്കൽ: പനയാൽ കോട്ടപ്പാറ തോട്ടിൽ കുളിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. നെല്ലിടുക്കം ഉന്നതിയിലെ അനീഷിന്റെ മകൻ ആദിത്യൻ (15) ആണ് മരിച്ചത്. തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. കൂട്ടുകാരായ മൂന്ന് വിദ്യാർഥികൾക്കൊപ്പം കോട്ടപ്പാറ തോട്ടിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ആദിത്യൻ വെള്ളത്തിൽ മുങ്ങിയത്.
അപകടം നടന്ന ഉടൻ കൂടെയുണ്ടായിരുന്ന കുട്ടികൾ സമീപത്തെ വയലിൽ ജോലി ചെയ്തിരുന്നവരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ആദിത്യനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?