ഭക്ഷ്യസുരക്ഷാ ലംഘനം; അബുദാബിയിൽ നിരവധി റെസ്റ്റോറന്റുകൾ അടച്ചുപൂട്ടി.

എമിറേറ്റിലെ എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഉയർന്ന സുരക്ഷയും ശുചിത്വ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പ്രതിബദ്ധത അതോറിറ്റി ആവർത്തിച്ചു.

Apr 20, 2025 - 15:28
 0
ഭക്ഷ്യസുരക്ഷാ ലംഘനം; അബുദാബിയിൽ നിരവധി റെസ്റ്റോറന്റുകൾ അടച്ചുപൂട്ടി.

അബുദാബി: ഗുരുതരമായ ഭക്ഷ്യസുരക്ഷാ ലംഘനങ്ങളെ തുടർന്ന് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (എഡിഎഎഫ് എസ് എ) നിരവധി റസ്റ്റോറന്റുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു.

അബുദാബി എമിറേറ്റിലെ ഭക്ഷ്യ സുരക്ഷ നിയന്ത്രിക്കുന്ന 2008 ലെ നിയമം നമ്പർ രണ്ടും, അനുബന്ധ എക്സിക്യൂട്ടീവ് ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ഈസ്റ്റ് 9 ലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന മഹാഷി ടൈം റെസ്റ്റോറന്റ് എന്ന റെസ്റ്റോറന്റും അടച്ചുപൂട്ടിയതിൽപ്പെടുന്നു.

സി എൻ-2205120 എന്ന ട്രേഡ് ലൈസൻസ് നമ്പറിന് കീഴിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റ് പൊതുജനാരോഗ്യത്തിന് നേരിട്ട് ഭീഷണി ഉയർത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായും ഇത് അടിയന്തര നടപടിയെടുക്കാൻ പ്രേരിപ്പിച്ചതായും സോഷ്യൽ മീഡിയ വഴി പങ്കിട്ട പ്രസ്താവനയിൽ അതോറിറ്റി പറഞ്ഞു.

ഇത്തരം ലംഘനങ്ങൾ ഭക്ഷ്യ ശുചിത്വത്തെയും ഉപഭോക്തൃ സുരക്ഷയെയും ബാധിക്കുമെന്ന് എഡിഎഎഫ് എസ് എ ഊന്നിപ്പറഞ്ഞു. എമിറേറ്റിലെ എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഉയർന്ന സുരക്ഷയും ശുചിത്വ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പ്രതിബദ്ധത അതോറിറ്റി ആവർത്തിച്ചു. സംശയാസ്പദമായ ഭക്ഷ്യ സുരക്ഷാ ലംഘനങ്ങൾ എഡിഎഎഫ് എസ് എ യുടെ ഔദ്യോഗിക ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.

ഭക്ഷ്യ സുരക്ഷാ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനങ്ങൾ കാരണം ഈ മാസം അബുദാബിയിലുടനീളമുള്ള ഒന്നിലധികം ഭക്ഷ്യ സ്ഥാപനങ്ങൾ എഡിഎഎഫ് എസ് എ അടച്ചുപൂട്ടിയതായും അറിയിപ്പിൽ പറയുന്നു.

മഹാഷി ടൈം റെസ്റ്റോറന്റ്, മുഹമ്മദ് ബിൻ സായിദ് സിറ്റി, ഈസ്റ്റ് 9

താസിഫ് റെസ്റ്റോറൻ്റ്, അൽ ഷഹാമ

ടേസ്റ്റ് മാസ്റ്റർ റെസ്റ്റോറന്റ്, മുഹമ്മദ് ബിൻ സായിദ് സിറ്റി, ഈസ്റ്റ് 11

കോഹിനൂർ റെസ്റ്റോറൻ്റ്, ന്യൂ ഷഹാമ

സ്ട്രോങ് ടീ കഫറ്റീരിയ, മുഹമ്മദ് ബിൻ സായിദ് സിറ്റി, ഈസ്റ്റ് 12 എന്നിവയാണ്പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും നേരിട്ട് ഭീഷണി ഉയർത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് അടച്ചുപൂട്ടിയത്. എമിറേറ്റിലുടനീളം ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനുള്ള എഡിഎഎഫ് എസ് എ യുടെ നിരന്തരമായ ശ്രമങ്ങൾക്ക് ഇത് അടിവരയിടുന്നതായി അധികൃതർ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow