ഭാര്യയെ കടന്നലാക്രമിക്കുന്നത് കണ്ട് ഭയന്ന ഗൃഹനാഥൻ ഹൃദയാഘാതം മൂലം മരിച്ചു

Feb 8, 2026 - 08:31
 0
ഭാര്യയെ കടന്നലാക്രമിക്കുന്നത് കണ്ട് ഭയന്ന ഗൃഹനാഥൻ ഹൃദയാഘാതം മൂലം മരിച്ചു

കാഞ്ഞങ്ങാട്: ഭാര്യ കടന്നൽ കുത്തേറ്റ് പിടയുന്നത് കണ്ടു പരിഭ്രാന്തനായി ഓടിയെത്തിയ ഗ്രഹനാഥൻ ഹൃദയാഘാതം മൂലം മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്റ്റോറിലെ അമ്പങ്ങാട് നാരായണൻ നായരാ(75)ണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വീട്ടുപറമ്പിൽ തെങ്ങോല ശേഖരിക്കുകയായിരുന്നു നാരായണൻ നായരുടെ ഭാര്യ രാജാമണി. ഇതിനിടെയാണ് ഇവരെ കടന്നലുകൾ ആക്രമിച്ചത്. രാജാമണിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാരായണൻ നായർ ഭാര്യയുടെ അവസ്ഥ കണ്ട് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ അയൽവാസികൾ ചേർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നാരായണൻ നായരുടെ ജീവൻ രക്ഷിക്കാനായില്ല. കടന്നൽ കുത്തേറ്റ രാജാമണി ജില്ലാശുപത്രിയിൽ ചികിത്സയിലാണ്. മക്കൾ ഷിബു, ഷീബ. മരുമക്കൾ: മധു, ലയ. സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ കേളു നായർ, കൃഷ്ണൻ.

What's Your Reaction?

like

dislike

love

funny

angry

sad

wow