പണിതീരാത്ത വീട്ടിൽ തനിച്ച് താമസിക്കുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Mar 10, 2026 - 22:06
 0
പണിതീരാത്ത വീട്ടിൽ തനിച്ച് താമസിക്കുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നീലേശ്വരം: പേരോൽ മൂന്നാം കുറ്റിയിൽ പണിതീരാത്ത വീട്ടിൽ തനിച്ച് താമസിക്കുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂന്നാംകുറ്റിയിലെ പരേതരായ കുഞ്ഞിരാമൻ-ജാനകി ദമ്പതികളുടെ മകൻ ചന്ദ്രനെയാണ് (47) കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുദിവസമായി ചന്ദ്രന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് ബന്ധുക്കൾ വീട്ടിൽ ചെന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.കാർപെന്ററി തൊഴിലാളിയായ ചന്ദ്രൻ ഭാര്യയുമായി അകന്നു കഴിയുകയാണ്. നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി ഭാര്യ: സ്നേഹ. മക്കൾ: ശ്രേയ(10), ശ്രീയാൻ(5). സഹോദരങ്ങൾ: ശ്രീവല്ലി, സുകുമാരൻ, തങ്കമണി, ഭാസ്കരൻ, പരേതനായ ഗംഗാധരൻ.

What's Your Reaction?

like

dislike

love

funny

angry

sad

wow