മംഗളൂരുവിലേക്ക് ജോലിക്കെന്ന് പറഞ്ഞ് ഇറങ്ങി; യുവതിയെയും മൂന്ന് വയസ്സുകാരനെയും കാണാതായി

മടിക്കൈ എരിക്കുളം ധന്യാലയത്തെ ടി. ധനേഷിന്റെ ഭാര്യ ശുഭ (35), മൂന്ന് വയസ്സുള്ള മകൻ എന്നിവരെയാണ് കാണാതായത്

Aug 10, 2026 - 07:01
 0
മംഗളൂരുവിലേക്ക് ജോലിക്കെന്ന് പറഞ്ഞ് ഇറങ്ങി; യുവതിയെയും മൂന്ന് വയസ്സുകാരനെയും കാണാതായി

മടിക്കൈ: മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ യുവതിയെയും മൂന്ന് വയസ്സുള്ള മകനെയും കാണാതായതായി പരാതി.

മടിക്കൈ എരിക്കുളം ധന്യാലയത്തെ ടി. ധനേഷിന്റെ ഭാര്യ ശുഭ (35), മൂന്ന് വയസ്സുള്ള മകൻ എന്നിവരെയാണ് കാണാതായത്. ആഗസ്റ്റ് എട്ടിന് വൈകിട്ട് മൂന്നോടെയാണ് ശുഭ മംഗളൂരുവിലെ ലേഡി ക്യൂഷൻ ആശുപത്രിയിലേക്ക് ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയത്.

എന്നാൽ പിന്നീട് ഇരുവരെയും കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ധനേഷ് നീലേശ്വരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow