മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന 22കാരി മരിച്ചു

Aug 11, 2026 - 06:55
 0
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന 22കാരി മരിച്ചു

വെള്ളരിക്കുണ്ട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന 22കാരി മരിച്ചു. കടുമേനി പട്ടേങ്ങാനത്തെ പാപ്പിനി വീട്ടിൽ രവിയുടെ മകൾ പി.ആർ. രഞ്ജിത (22) ആണ് മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയായിരുന്നു മരണം. നാലുദിവസം മുമ്പാണ് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് രഞ്ജിതയെ പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ടെക്സ്റ്റൈൽ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു രഞ്ജിത. മാതാവ്: ഓമന. സഹോദരങ്ങൾ: രമ്യ, രഞ്ജു, രമിത, രാഹുൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow