മടിക്കൈ പച്ചക്കുണ്ടിൽ പിക്കപ്പ് വാൻ മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്
മടിക്കൈ: കാവിലെ ഉൽസവത്തിന്ന് പലചരക്ക് ലോഡുമായി വന്ന പിക്കപ്പ് കാഞ്ഞിരപ്പൊയിൽ പച്ചക്കുണ്ടിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ പനങ്ങാട്ടെ ശ്രീധരനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും, ക്ഷേത്ര ഭാരവാഹിയായ ബേളൂർ പേരിയയിലെ നാരായണൻ(65), ഡ്രൈവർ പനങ്ങാട്ടെ ഹരിപ്രസാദ്(40) എന്നിവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.
What's Your Reaction?