മടിക്കൈ പൊതുജന വായനശാലയിൽ വിജയോത്സവം സംഘടിപ്പിച്ചു
മടിക്കൈ: മടിക്കൈ പൊതുജന വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഈ അധ്യയന വർഷത്തെ വിവിധ പരീക്ഷകളിലും കായിക മത്സരങ്ങളിലും മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെ ആദരിച്ച് വിജയോത്സവം സംഘടിപ്പിച്ചു.
എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികൾ, എൻ.എം.എം.എസ്., എൽ.എസ്.എസ്., യു.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയിച്ചവർ, വിവിധ കായിക മത്സരങ്ങളിൽ മികവ് തെളിയിച്ചവർ എന്നിവരെയാണ് ചടങ്ങിൽ അനുമോദിച്ചത്.
മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി പി.വി. പരിപാടി ഉദ്ഘാടനം ചെയ്തു. ശശീന്ദ്രൻ മടിക്കൈ അനുമോദന പ്രഭാഷണം നടത്തി. വിജയികളായ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.
വായനശാല സെക്രട്ടറി എം. രമേശൻ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് എൻ. രാഘവൻ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ചിന്താമണി നന്ദി രേഖപ്പെടുത്തി. ടി.വി. കൃഷ്ണൻ, ഹരിപ്രിയ, വിഷ്ണുപ്രസാദ്, ബാലാമണി, സുധാകരൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
What's Your Reaction?