ദേശീയ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മികവ് തെളിയിച്ച സിയോന്നയ്ക്ക് നീലേശ്വരത്ത് ആവേശകരമായ വരവേൽപ്പ്

Jul 3, 2026 - 19:51
 0
ദേശീയ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മികവ് തെളിയിച്ച സിയോന്നയ്ക്ക് നീലേശ്വരത്ത് ആവേശകരമായ വരവേൽപ്പ്

നീലേശ്വരം: ഗുജറാത്തിൽ നടന്ന ദേശീയ സബ് ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് നാട്ടിലേക്ക് മടങ്ങിയ സിയോന്ന സിനോജിന് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഹൃദ്യമായ സ്വീകരണം ഒരുക്കി.

നീലേശ്വരം നഗരസഭ കൗൺസിലർ ഇ. സജീർ, ദുർഗ്ഗ ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകൻ മണികണ്ഠൻ, പരിശീലകൻ അജയകുമാർ നെല്ലിക്കാട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

കാഞ്ഞങ്ങാട് മദർ ഇന്ത്യ ടെക്സ്റ്റൈൽസ് സ്ഥാപകനായിരുന്ന സിനോജ് തോമസിന്റെയും സോണിയയുടെയും മകളാണ് സിയോന്ന. കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ സിയോന്ന ദേശീയ ചാമ്പ്യൻഷിപ്പിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ ജില്ലയിലെ കായികരംഗത്തിന് അഭിമാനമായി മാറിയിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow