കാട്ടുപന്നിയുടെ ജഡവുമായി വനപാലകർ പിടിച്ച നായാട്ടു സംഘത്തിനെതിരെ പോലീസും കേസെടുത്തു

Feb 7, 2026 - 09:53
 0
കാട്ടുപന്നിയുടെ ജഡവുമായി വനപാലകർ പിടിച്ച നായാട്ടു സംഘത്തിനെതിരെ പോലീസും കേസെടുത്തു

വെള്ളരിക്കുണ്ട്: കഴിഞ്ഞ ദിവസം കൊന്നക്കാട് മഞ്ചുച്ചാലിൽ കാട്ടുപന്നിയുടെ ജഡവുമായി വനപാലകരുടെ പിടിയിലായ നായാട്ടു സംഘത്തിനെതിരെ വെള്ളരിക്കുണ്ട് പോലീസും കേസ് റജിസ്റ്റർ ചെയ്തു. പിക്കപ്പ് വാനിൽ തോക്കും, തിരയും സൂക്ഷിച്ചതിന്ന് കൊന്നക്കാട് ചെരുമ്പ ക്കോടിലെ രാമകൃഷ്ണൻ(49), മാലോത്തെ രാജേഷ്(42), മണിക്കയത്തെ രതീഷ്(42) എന്നിവർക്കെതിരെയാണ് വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുലിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സെക്ഷൻ ഫോസ്റ്റ് ഓഫീസർ ഒ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം നായാട്ടു സംഘത്തെ പിടികൂടിയത്. റിമാന്റിലുള്ള പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.

What's Your Reaction?

like

dislike

love

funny

angry

sad

wow