മടിക്കൈ മാടം വേട്ടയ്ക്കൊരുമകൻ ക്ഷേത്രം കളിയാട്ടം നാളെ സമാപിക്കും

Apr 28, 2026 - 14:07
 0
മടിക്കൈ മാടം വേട്ടയ്ക്കൊരുമകൻ ക്ഷേത്രം കളിയാട്ടം നാളെ സമാപിക്കും

മടിക്കൈ മാടം വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിൽ ജനകീയമായി നടക്കുന്ന ഈ വർഷത്തെ കളിയാട്ട ഉത്സവം വൻ ജന പങ്കാളിത്തത്തിൽ പുരോഗമിക്കുന്നു. ഏപ്രിൽ 24 മുതൽ 29 വരെ നടക്കുന്ന കളിയാട്ട ഉത്സവത്തിന്റെ നാലാം ദിവസം പുല്ലൂരാളി അമ്മ തെയ്യത്തിന്റെ മണങ്ങിയാട്ടം കാണാൻ നിരവധി ആളുകൾ ക്ഷേത്രത്തിൽ എത്തി.

ചാമുണ്ഡി അമ്മ, വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങളും ഉറഞ്ഞാടി, ഉരിയാടി ഭക്തർക്ക് മഞ്ഞൾ കുറി പ്രസാദം നൽകി, തങ്ങളുടെ സങ്കട നിവാരണം അകറ്റുന്നതിനും പ്രാർത്ഥന സാഫല്യത്തിലും നിരവധി ഭക്തരാണ് തുലാഭാരം ഉൾപ്പെടെയുള്ള നിരവധി പ്രാർത്ഥനകളിൽ പങ്കാളികളാകാൻ ക്ഷേത്രത്തിലെത്തിയത്.

ഏപ്രിൽ 24-ന് കലവറ നിറയ്ക്കൽ ചടങ്ങോട് കൂടി ആരംഭിച്ച ആറു ദിവസത്തെ കളിയാട്ടം നാളെ സമാപിക്കും. ഉത്തരകേരളത്തിൽ അപൂർവമായി ഉണ്ടാകുന്ന വേട്ടയ്ക്കൊരു മകൻ ഈശ്വരൻ തെയ്യം ഉൾപ്പെടെ നിരവധി തെയ്യങ്ങൾ ഭക്തർക്ക് അനുഗ്രഹം നൽകും. തുലാഭാരം വിവിധ പ്രാർത്ഥനകൾ അനുബന്ധ ചടങ്ങുകൾ അന്നദാനം എന്നിവയും ഉത്സവത്തിന്റെ ഭാഗമായി നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow