മടിക്കൈ ശ്രീ കണിക്കൂലോം ക്ഷേത്രം; മൂവാണ്ട് കലശ മഹോത്സവത്തിന്ന് നാളെ തുടക്കം

May 8, 2026 - 07:48
 0
മടിക്കൈ ശ്രീ കണിക്കൂലോം ക്ഷേത്രം; മൂവാണ്ട് കലശ മഹോത്സവത്തിന്ന് നാളെ തുടക്കം

മടിക്കൈ: ചിരപുരാതനമായ മടിക്കൈ ശ്രീ കണിക്കൂലോം ക്ഷേത്രത്തിലെ കലശ മഹോത്സവം മെയ് 9, 10 തിയ്യതികളിൽ നടക്കും. ഒന്നാം ദിവസം വൈകുന്നേരം 4-മണിക്ക്: കൊടിയില കൊടുക്കൽ. 5-മണിക്ക്: വൈരജാതനീശ്വരന്റെ വെള്ളാട്ടം.7-മണിക്ക്: പുല്ലൂർണ്ണൻ തെയ്യത്തിന്റെ വെള്ളാട്ടം.8-മണിക്ക്: വിഷ്ണു മൂർത്തിയുടെ കുളിച്ചു തോറ്റം.

രണ്ടാം ദിനം പുലർച്ചെ 2-മണിക്ക്: യോഗ്യാർ നമ്പിടി, ഉമ്മച്ചി തെയ്യം എന്നീ തെയ്യങ്ങളുടെ പുറപ്പാട്. 4-മണിക്ക്: വൈരജാതനീശ്വരന്റെ പുറപ്പാട്. 5.30-ന്: പുല്ലൂർണ്ണൻ തെയ്യത്തിന്റെ പുറപ്പാട്. 9-മണിക്ക്: ചാമുണ്ഡി, വിഷ്ണുമൂർത്തി എന്നീ തെയ്യക്കോലങ്ങളുടെ പുറപ്പാട്. വൈകുന്നേരം 4.30-മണിക്ക്: ക്ഷേത്രപാലകൻ, കണിയിൽ ഭഗവതി എന്നീ തെയ്യക്കോലങ്ങളുടെ തിരുമുടി നിവരൽ.

തുടർന്ന് മടിക്കൈ പെരിയാങ്കോട്ട് ഭഗവതി ക്ഷേത്രത്തിന് കീഴിലുള്ള ഏച്ചിക്കാനം വാഴവളപ്പിൽ തറവാട് കളരിവക രണ്ടും, മടിക്കൈ അഴകുളം ക്ഷേത്രത്തിന് കീഴിലുള്ള പാടിയിൽ തറവാട് കളരി, അജാനൂർ അടോട്ട് പാടാർകുളങ്ങര ഭഗവതി പുതിയ ദേവസ്ഥാനം എന്നിവിടങ്ങളിൽ നിന്ന് ഓരോ കലശം വിധവും സമർപ്പിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow