മടിക്കൈ ശ്രീ പെരിയാങ്കോട്ട് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം ജനുവരി 31, ഫെബ്രുവരി 1,2 തിയ്യതികളിൽ നടക്കും.

Jan 29, 2026 - 07:38
 0
മടിക്കൈ ശ്രീ പെരിയാങ്കോട്ട് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം ജനുവരി 31, ഫെബ്രുവരി 1,2 തിയ്യതികളിൽ നടക്കും.

മടിക്കൈ: മടിക്കൈ ശ്രീ പെരിയാങ്കോട്ട് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം ജനുവരി 31, ഫെബ്രുവരി 1,2 തിയ്യതികളിൽ നടക്കും. 31 ന് ശനിയാഴ്ച രാവിലെ 11 മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര. തുടർന്ന് പ്രസാദ വിതരണം. രാത്രി 8 മണിക്ക് പൂമാരുതൻ ദൈവത്തിന്റെ വെള്ളാട്ടവും, തുടർന്ന് ചാമുണ്ഡിയമ്മയുടെയും, വിഷ്ണുമൂർത്തി യുടെയും കുളിച്ചു തോറ്റം. ഫെബ്രുവരി ഒന്നിന് ഞായറാഴ്ച പകൽ ചാമുണ്ഡി അമ്മയുടെയും, വിഷ്ണുമൂർത്തിയുടെയും, പൂമാരുതൻ ദൈവത്തിന്റെയും പുറപ്പാട്. രാത്രി 8 മണിക്ക് പൂമാരുതൻ ദൈവത്തിന്റെ വെള്ളാട്ടവും, തുടർന്ന് ചാമുണ്ഡിയമ്മയുടെയും, വിഷ്ണുമൂർത്തിയുടെയും കുളിച്ചു തോറ്റം. ഫെബ്രുവരി രണ്ട് തിങ്കളാഴ്ച ചാമുണ്ഡിയമ്മയുടെയും, വിഷ്ണുമൂർത്തിയുടെയും, പൂമാരുതൻ ദൈവത്തിന്റെയും, ഗുളികൻ ദൈവത്തിന്റെയും പുറപ്പാട്. തുടർന്ന് തുലാഭാരം. ഉച്ചയ്ക്ക് നടക്കുന്ന അന്നദാനത്തോടുകൂടി കളിയാട്ട മഹോത്സവം സമാപിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow