മലായാളി യുവതി ദുബായിൽ കൊല്ലപ്പെട്ടു. സുഹൃത്ത് അറസ്സിൽ.
ദുബായ്: ദുബായിലെ ഒരു സ്വകാര്യ ക്രഡിറ്റ് സൈഡ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിതുരയിലെ ബോണക്കാട് സ്വദേശിയായ അനിമോളാ(26)ണ് കൊല്ലപ്പെട്ടത്.
പ്രതിയെന്നു സംശയിക്കുന്ന തിരുവനന്തം സ്വദേശിയെ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ദുബായ് വിമാനത്താവളത്തിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ വഴി സൗഹൃദത്തിലായ അനിമോളെ ദുബായിലേക്ക് എത്തിച്ചത് പ്രതിയാണെന്നാണ് നിഗമനം.
കൊലപാതകത്തിന്ന് ഒരു ദിവസം മുമ്പ് പ്രതി അബുദാബിയിൽ നിന്നും ദുബായിലേക്ക് വന്നതായി പറയപ്പെടുന്നു. ഈ മാസം ആദ്യമാണ് കറാമയിൽ വെച്ച് കൊലപാതകം നടന്നതായി കരുതുന്നത്. കഴിഞ്ഞ ഒന്നര വർഷമായി അനിമോളിവിടെ താമസിച്ചു വരികയായിരുന്നു. അനിമോളുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പോലീസ് ഇതുവരെ ഔദ്യോഗിക വിവരം പുറത്തുവിട്ടിട്ടില്ല.
ഇരുവരും തമ്മിലുളള വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജയകുമാറിന്റെയും, ഗിൽഡയുടെയും മകളാണ് കൊല്ലപ്പെട്ട അനിമോൾ.
What's Your Reaction?