മഹാകവി പി യുടെ ജീവിതം സിനിമയാകുന്നു

Dec 6, 2025 - 18:50
 0
മഹാകവി പി യുടെ ജീവിതം സിനിമയാകുന്നു

കാഞ്ഞങ്ങാട്: മഹാകവി പി കുഞ്ഞിരാമൻ നായരുടെ സർഗാത്മക ജീവിതം കസ്തൂരിമാൻ എന്ന പേരിൽ ഡോക്യുമെന്ററി സിനിമയാകുന്നു. കവിയും ദൃശ്യമാധ്യമപ്രവർത്തകനുമായ നാലപ്പാടം പത്മനാഭനാണ് രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ദുബായ് ഏഗേറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പ്രമോദ് പുറവങ്കര നിർമിക്കുന്ന ചിത്രത്തിൽ മഹാകവിയുടെ മകൾ ലീലമ്മാളിന്റെ മകൻ മുരളി വടയക്കളം പി യുടെ വേഷത്തിൽ എത്തുന്നു. കവി നാലപ്പാടം പത്മനാഭൻ മഹാകവി ചങ്ങമ്പുഴ യായി അഭിനയിക്കുന്നു. ചലച്ചിത്ര താരങ്ങളായ ഡോക്ടർ വൃന്ദ മേനോൻ, കാർത്തിക വിജയകുമാർ എന്നിവർ വിവിധ പ്രായത്തിലുള്ള കുഞ്ഞിലക്ഷ്മി അമ്മയെ അവതരിപ്പിക്കുന്നു. വിഷ്ണു വെള്ളിക്കോത്ത്, പ്രിയ മാവിലക്കണ്ടോത്ത്, അരവിന്ദൻ വെള്ളിക്കോത്ത്, രാഗേഷ് ക്ലായിക്കോട്, സുധാകരൻ വെള്ളിക്കോത്ത്, മാസ്റ്റർ അമർനാഥ്, മാസ്റ്റർ അദ്രുത് എം, തേജ് ദേവ്, മീര ഗോവിന്ദരാജ്, ശിവദ കൂക്കൾ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ക്യാമറ സഹായം അജു വെള്ളിക്കോത്ത്, സഹസംവിധാനം സിജി രാജൻ കാഞ്ഞങ്ങാട്, കലാസംവിധാനം ചമയം ജനൻ കാഞ്ഞങ്ങാട്, കല പ്രസാദ് വെള്ളിക്കോത്ത്, ഡോക്യുമെന്ററി സിനിമയുടെ സ്വിച്ച് ഓൺ കർമ്മം വെള്ളിക്കോത്ത് മഹാകവിയുടെ മകൻ വി രവീന്ദ്രൻ നായർ നിർവഹിച്ചു. പി യുടെ മകൾ ലീലാമ്മാളിന്റെ മകൾ ജയശ്രീ വടയക്കളം, പത്രപ്രവർത്തകൻ ബാലഗോപാലൻ എന്നിവർ സംബന്ധിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow