മാണിക്കോത്ത് റെയിൽപ്പാളത്തിനരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞങ്ങാട്: രണ്ടു ദിവസം മുമ്പ് കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണിച്ചിറ നാലു പുരപ്പാട്ടിൽ എൻ പി റസാഖിന്റെ മകൻ എൻ പി സബീറി(32)നെയാണ് പുലർച്ചെ പന്ത്രണ്ടരയോടെ മാണിക്കോത്ത് റയിൽ പാളത്തിനരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിൻ തട്ടിയതാണോ, അതല്ല ട്രെയിനിൽ നിന്ന് വീണു മരിച്ചതാണോയെന്ന് വ്യക്തമായിട്ടില്ല.പോക്കറ്റിൽ നിന്നും ട്രെയിൻ ടിക്കറ്റ് കണ്ടെത്തിയിട്ടുണ്ട്. ഹോസ്ദുർഗ്ഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിന്നായി ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?