മാധ്യമങ്ങളുടെ തകർച്ച ജനാധിപത്യത്തിനു ഭീഷണി; ഗോവിന്ദൻ പള്ളിക്കാപ്പിൽ

May 19, 2026 - 20:33
May 19, 2026 - 20:34
 0
മാധ്യമങ്ങളുടെ തകർച്ച ജനാധിപത്യത്തിനു ഭീഷണി; ഗോവിന്ദൻ പള്ളിക്കാപ്പിൽ

നീലേശ്വരം: മാധ്യമരംഗം ഗുരുതരമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും മാധ്യമങ്ങളുടെ തകർച്ച ജനാധിപത്യത്തിന്റെ തകർച്ചയ്ക്കും വഴിവെക്കാമെന്നും നിയുക്ത കാഞ്ഞങ്ങാട് എംഎൽഎ ഗോവിന്ദൻ പള്ളിക്കാപ്പിൽ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിൽ വിശ്വാസമുള്ളവർ മാധ്യമങ്ങളെ തകർച്ചയിൽ നിന്ന് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

നീലേശ്വരം പ്രസ് ഫോറം സംഘടിപ്പിച്ച ബാലചന്ദ്രൻ നീലേശ്വരം, കെടിഎൻ രമേശൻ, സികെകെ മാണിയൂർ അനുസ്മരണ സമ്മേളനവും ബാലചന്ദ്രൻ നീലേശ്വരം സ്മാരക മാധ്യമ അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം അധ്യക്ഷത വഹിച്ചു. മാതൃഭൂമി ചെറുവത്തൂർ ലേഖകൻ ടി. രാജൻ ബാലചന്ദ്രൻ നീലേശ്വരം സ്മാരക മാധ്യമ അവാർഡ് ഏറ്റുവാങ്ങി. അവാർഡ് ജേതാവിനെ രാഘവൻ ചോനമഠം പരിചയപ്പെടുത്തി.

നഗരസഭ വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ മുഖ്യാതിഥിയായി പങ്കെടുത്തു. മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ വിനോയ് മാത്യു ബാലചന്ദ്രൻ നീലേശ്വരം അനുസ്മരണം നടത്തി. കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷ കൺട്രോളർ കെ.പി. ജയരാജൻ സി.കെ.കെ. മാണിയൂർ അനുസ്മരണ പ്രഭാഷണവും, രാജ് മോഹൻ നീലേശ്വരം കെടിഎൻ രമേശൻ അനുസ്മരണവും നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow