മാനടുക്കം ജിയുപി സ്‌കൂള്‍ സംരക്ഷണ കമ്മിറ്റി രൂപീകരിച്ചു

Jun 13, 2026 - 08:47
 0
മാനടുക്കം ജിയുപി സ്‌കൂള്‍ സംരക്ഷണ കമ്മിറ്റി രൂപീകരിച്ചു

കുറ്റിക്കോല്‍: മാനടുക്കം ജി.യു.പി സ്‌കൂളിലെ സ്‌കൂള്‍ സംരക്ഷണ കമ്മിറ്റി ഉദ്ഘാടനം ബേഡകം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. വിനോദ് കുമാര്‍ നിര്‍വഹിച്ചു. ചടങ്ങിന്റെ ഭാഗമായി സ്‌കൂളില്‍ പുതിയ പരാതിപ്പെട്ടിയും സ്ഥാപിച്ചു.

വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, സ്‌കൂള്‍ സംരക്ഷണ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തംഗം ജോസ് പാറത്തട്ടേല്‍ അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപിക ശാന്തകുമാരി ജെ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് സുരേഷ് സി, എസ്.പി.സി ചുമതലയുള്ള അധ്യാപിക മായ എം, അനിത എം, മദര്‍ പി.ടി.എ പ്രസിഡന്റ് ദീപ മനോജ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow