മുഗൾ ഗഫൂർ അവാർഡ് പി.ബാവ ഹാജിക്ക്.
അബുദാബി: സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ നിസ്തുലമായ സംഭാവനകൾ നൽകിയവർക്കായി യുവകലാസാഹിതി അബുദാബി നൽകുന്ന മുഗൾ ഗഫൂർ അവാർഡ് പി ബാവ ഹാജിക്ക്.
പ്രവാസ ഭൂമിയിൽ നീണ്ട 56 വർഷത്തെ സേവനവും സാമൂഹിക, സാംസ്കാരിക മേഖലകളിലെ സംഭാവനകളും പരിഗണിച്ചാണ് ആദരവ് നൽകുന്നത്.
അബുദാബി മലയാളി സമാജത്തിൽ നടന്ന മുഗൾ ഗഫൂർ പതിമൂന്നാം അനുസ്മരണ സമ്മേളനത്തിലാണ് യുവകലാസാഹിതി അബുദാബി അവാർഡ് പ്രഖ്യാപിച്ചത്.
56 വർഷമായി അബുദാബിയിൽ പ്രവാസജീവിതം നയിക്കുന്ന ബാവ ഹാജി ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ ഏറ്റവും ദീർഘകാലം പ്രസിഡന്റ് ആയി തുടരുന്ന ഒരു സാമൂഹിക പ്രവർത്തകനാണ്.
അബുദാബി ഇന്ത്യൻ സ്കൂൾ, മോഡൽ സ്കൂൾ, ഇന്ത്യൻ ഇസ്ലാഹി ഇസ്ലാമിക് സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കു വഹിച്ചു.
സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർക്കായി ഐ ഐ സി യുടെ കീഴിൽ അൽ നൂർ ഇന്ത്യൻ ഇസ്ലാമിക് സ്കൂൾ ആരംഭിച്ചത് അദ്ദേഹത്തിന്റെ മികച്ച സേവനങ്ങളിൽ ഒന്നാണ്.
ഈ പ്രവർത്തനങ്ങൾക്ക് മുൻപ് തന്നെ പ്രവാസി ഭാരതീയ സമ്മാനം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഫെബ്രുവരി 15ന് അബുദാബി കേരള സോഷ്യൽ സെന്ററിൽ സംഘടിപ്പിക്കുന്ന യുവകലാസന്ധ്യ 2025 സാംസ്കാരിക സമ്മേളനത്തിൽ കേരളത്തിന്റെ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അവാർഡ് സമ്മാനിക്കും 5 പതിറ്റാണ്ടിലേറെ സാംസ്കാരിക, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിൽ നൽകിയ സമാനതകളില്ലാത്ത സംഭാവനങ്ങളെ അംഗീകരിച്ചിട്ടുള്ളതാണ് ഈ പുരസ്കാരമെന്ന് യുവകലാസാഹിതി അബുദാബി പ്രവർത്തകർ പറഞ്ഞു.
What's Your Reaction?