മുപ്പത്തിയാറരപവൻ കൈക്കലാക്കി ഭാര്യക്ക് ക്രൂര പീഡനം; ഭർത്താവിനെതിരെ കേസ്
പരപ്പ നമ്പ്യാർ കൊച്ചിയിലെ മൊയ്തുവിന്റെ മകൻ ശരീഫിനെതിരെയാണ് പോലീസ് കേസടുത്തത്
വെള്ളരിക്കുണ്ട്: വിവാഹ സമ്മാനമായി വീട്ടുകാർ നൽകിയ മുപ്പത്തിയാറരപവൻ സ്വർണാഭരണങ്ങൾ വാങ്ങി ധൂർത്തടിച്ച് നശിപ്പിച്ച ശേഷം ഭാര്യയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ച ഭർത്താവിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. കമ്മാടം മലമേൽ ഹൗസിൽ ഷാജിയുടെ മകൾ എം എസ് സബീന(28) യുടെ പരാതിയിൽ ഭർത്താവ് പരപ്പ നമ്പ്യാർ കൊച്ചിയിലെ മൊയ്തുവിന്റെ മകൻ ശരീഫിനെതിരെയാണ് പോലീസ് കേസ് എടുത്തത്. 2018 ഫെബ്രുവരി പത്തിനായിരുന്നു കമ്മാടം ജുമാ മസ്ജിദിൽ വച്ച് ഇവരുടെ വിവാഹം നടന്നത്. വിവാഹശേഷം ആഭരണങ്ങൾ ഭാര്യയിൽ നിന്നും വാങ്ങി വിറ്റ് നശിപ്പിക്കുകയും സ്വന്തം വീട്ടിലും വാടകവീട്ടിലും വെച്ച് പല കാരണങ്ങൾ പറഞ്ഞ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു എന്നാണ് സെബീന പോലീസ് നൽകിയ പരാതിയിൽ പറയുന്നത്.
What's Your Reaction?