മുസ്തഫ തായന്നൂരിനും, സലാം പരപ്പയ്ക്കും അബുദാബിയിൽ സ്വീകരണം നൽകി.

Feb 25, 2025 - 16:58
Feb 25, 2025 - 17:05
 0
മുസ്തഫ തായന്നൂരിനും, സലാം പരപ്പയ്ക്കും അബുദാബിയിൽ സ്വീകരണം നൽകി.

അബുദാബി: സന്ദർശനാർത്ഥം യു എ ഇ യിൽ എത്തിയ മുസ്ലീംലീഗ് കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ തായന്നൂർ കിനാനൂർ കരിന്തളം പഞ്ചായത്ത് ട്രഷറർ സലാം പരപ്പ എന്നിവർക്ക് അബുദാബിയിൽ പരപ്പ മേഖല കെഎംസിസി സ്വീകരണം നൽകി.പ്രസിഡന്റ് റിയാസ് പരപ്പ അദ്ധ്യക്ഷം വഹിച്ച യോഗം അഷറഫ് കൊത്തിക്കാൽ ഉദ്ഘാടനം ചെയ്തു. മലയോര - തീരദേശ മേഖലകളിലടക്കം മുസ്ലീം ലീഗിന്റെയും കെഎംസിസി യുടെയും പ്രശസ്തി നാൾക്കു നാൾ വർധിച്ചു വരികയാണെന്ന് മുസ്തഫ തായന്നൂർ പ്രസ്താവിച്ചു, കാസർകോഡ് ജില്ലാ കെഎംസിസി സെക്രട്ടറിമാരായ റാഷിദ് എടത്തോട് , സത്താർ കുന്നുംകൈ, കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി മിഥ്ലാജ് കുശാൽ നഗർ, വൈസ് പ്രസിഡന്റ് നസീർ കമ്മാടം, ബഷീർ എടത്തോട്, ഖാലിദ് ക്ലായിക്കോട്, ഷരീഫ് എം എസ് കെ വി , യാക്കൂബ് ആവിയിൽ, കരീം കള്ളാർ, മുനീർ പാലായി, ആഷിക് എടത്തോട്, മൻഷാദ് ക്ലായിക്കോട്, നിസാം എടത്തോട്,ഹനീഫ കമ്മാടം, വാരിസ് കമ്മാടം എന്നിവർ ആശംസ നേർന്നു. ജനറൽ സെക്രട്ടറി നിസാർ എടത്തോട് സ്വാഗതവും, യാസർ ക്ലായിക്കോട് നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow