മൂന്നു മാസം പ്രായമായ കുഞ്ഞിനെ ബക്കറ്റില്‍ മുക്കിക്കൊന്ന് അമ്മ ആത്മഹത്യ ചെയ്തു.

Jan 30, 2025 - 13:37
 0
മൂന്നു മാസം പ്രായമായ കുഞ്ഞിനെ ബക്കറ്റില്‍ മുക്കിക്കൊന്ന് അമ്മ ആത്മഹത്യ ചെയ്തു.

മലപ്പുറം മഞ്ചേരി പുല്‍പ്പറ്റ ഒളമതിലില്‍ മൂന്നു മാസം പ്രായമായ കുഞ്ഞിനെ ബക്കറ്റില്‍ മുക്കിക്കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. ഒളമതില്‍ ആലുങ്ങാപറമ്പില്‍ മിനിമോള്‍ ആണ് മരിച്ചത്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി

പുലര്‍ച്ച 5.30തോടെയാണ് സംഭവം. സഹോദരന്റെ ഭാര്യയാണ് മിനിമോളുടെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുളിമുറിയിലെ ബക്കറ്റില്‍ മൂന്നു മാസം പ്രായമുള്ള ആദിദേവിന്റെ മൃതദേഹം കണ്ടെത്തിയത്.

ബക്കറ്റില്‍ തലകീഴായി കിടക്കുന്ന നിലയിലായിരിന്നു മൃതദേഹം. വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. കാഴ്ച്ച കുറഞ്ഞു വരുന്നതിനാല്‍ കുഞ്ഞിനേയും ഭര്‍ത്താവിനെയും നോക്കാന്‍ കഴിയില്ലെന്ന മനോവിഷമമാണെന്നാണ് കുറിപ്പിലുള്ളത്.

ഒരാഴ്ച മുമ്പാണ് മാവൂരിലെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് മിനിമോള്‍ പുല്‍പ്പറ്റയിലെ സ്വന്തം വീട്ടിലെത്തിയത്. കാഴ്ച മങ്ങിത്തുടങ്ങിയിരുന്നതിന് ചികിത്സ തേടിയിരുന്നു. മഞ്ചേരി പൊലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow