ട്രെയിൻ തട്ടി കോട്ടിക്കുളം സ്വദേശി മരിച്ചു
കാഞ്ഞങ്ങാട്: ട്രെയിൻ തട്ടി കോട്ടിക്കുളം സ്വദേശി മരിച്ചു. കോട്ടിക്കുളം മുകുന്ദന്റെ മകൻ എം. സുമേഷ് (51) ആണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായിരുന്നു.
ഇന്ന് പുലർച്ചെ നാലിനും അഞ്ചിനുമിടയിൽ കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് മംഗളൂരുവിലേക്ക് പോയ ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്. ബേക്കലിനും കോട്ടിക്കുളത്തിനുമിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.
What's Your Reaction?