മൂലമറ്റത്ത് മൃതദേഹം പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി.

Feb 2, 2025 - 12:13
 0
മൂലമറ്റത്ത് മൃതദേഹം പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി.

ഇടുക്കി: ഇടുക്കി മൂലമറ്റത്ത് മൃതദേഹം പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. മൂലമറ്റം വാഗമൺ റൂട്ടിലെ തേക്കിൻകൂപ്പിൽ പായയിൽ പൊതിഞ്ഞ നിലയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.

 ഇന്ന് രാവിലെ പരിസരത്ത് ദുർഗന്ധം പരന്നതോടെ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.

 കാഞ്ഞാർ പോലീസും തൊടുപുഴ ഡിവൈഎസ്പിയും പരിശോധന ആരംഭിച്ചു സമീപസ്ഥലങ്ങളിൽ നിന്ന് കാണാതായവരെ പറ്റി ലഭിച്ച പരാതികൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.

കോട്ടയം മേലുകാവ് നിന്ന് കാണാതായ പുരുഷന്റേതാണ് മൃതദേഹം എന്നാണ് പോലീസ് നിഗമനം.

 ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ ആളെ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow