മൈലാട്ടിയിലെ കൊലപാതക ശ്രമം; രണ്ട് പേർ കൂടി അറ അറസ്റ്റിൽ
ബേക്കൽ: മയിലാട്ടി കൂട്ടപ്പുന്ന കുറുക്കൻകുന്ന് ഉന്നതിയിലെ ആസിഫിനെയും മാതാവ് നസീമയെയും വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളെ കൂടി ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടപ്പുന്ന ഹൗസിലെ ഇ.കെ. ശശികുമാർ (32), എ. രതീഷ് (38) എന്നിവരാണ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ മയിലാട്ടിയിലെ ഉദയൻ (39) നേരത്തേ അറസ്റ്റിലായിരുന്നു.
ജൂൺ 28-ന് രാത്രി മദ്യവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് സംഭവം. വീടിന് മുന്നിൽവച്ച് മൂന്നംഗസംഘം ആസിഫിനെ വെട്ടിപ്പരിക്കേൽപ്പിച്ചെന്നാണ് കേസ്. ആസിഫിന്റെ നിലവിളി കേട്ട് ഓടിയെത്തി ആക്രമണം തടയാൻ ശ്രമിച്ച മാതാവ് നസീമയ്ക്കും വെട്ടേറ്റിരുന്നു.
What's Your Reaction?