യുഎഇയിലെ പൊതുമേഖലാ ജീവനക്കാർക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു
അബുദാബി: യുഎഇയിലെ പൊതുമേഖലാ ജീവനക്കാർക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. അഞ്ച് ദിവസത്തെ അവധിയാണ് യുഎഇയിലെ പൊതുമേഖലാ ജീവനക്കാർക്ക് ബലിപെരുന്നാളിനോടനുബന്ധിച്ച് ലഭിക്കുക. അറഫാ ദിനവും പെരുന്നാളും പ്രമാണിച്ച് മെയ് 25 തിങ്കളാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെ അഞ്ച് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയാണ് അനുവദിച്ചിരിക്കുന്നത്. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് ആണ് ഇക്കാര്യം അറിയിച്ചത്. വാരാന്ത്യ അവധികൾക്ക് ശേഷം ജൂൺ 1 തിങ്കളാഴ്ചയായിരിക്കും സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സാധാരണ നിലയിൽ പുന:രാരംഭിക്കുക.
What's Your Reaction?