യുഎഇ കെഎംസിസി സെൻട്രൽ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി ഖാലിദ് ഹാജി വലിയപറമ്പ് അന്തരിച്ചു

Jan 16, 2026 - 06:48
 0
യുഎഇ കെഎംസിസി സെൻട്രൽ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി ഖാലിദ് ഹാജി വലിയപറമ്പ് അന്തരിച്ചു

തൃക്കരിപ്പൂർ: യു എ ഇ കെ എം സി സി സെൻട്രൽ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി ഖാലിദ് ഹാജി വലിയപറമ്പ്(82) അന്തരിച്ചു. പയ്യന്നൂരിലെ പഴയകാല മുസ്ലിം ലീഗ് നേതാവായിരുന്നു. പടന്ന കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപമാണ് താമസം. കബറടക്കം വെള്ളിയാഴ്ച രാവിലെ പടന്ന വലിയ ജുമാ മസ്ജിദിൽ. ഭാര്യമാർ എ കെ റുഖിയ, പി സുഹറ. മക്കൾ ഫൗസിയ, ഷക്കീർ, സമീർ, ഷമീർ, സൽമ, നജ്മ. മരുമക്കൾ അബുസാലി, സെറീന, ബുഷ്റ, ഷാഹിദ, അബൂബക്കർ, ഷഖിൽ. സഹോദരങ്ങൾ; കുഞ്ഞാമിന, സുലൈമാൻ, അബ്ദുൽ മജീദ്, അബ്ദുൽ ഖാദർ, അബ്ദുല്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow