യുവതിയുടെ വീഡിയോ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ
മഞ്ചേശ്വരം: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിക്കുകയും, ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണം തട്ടിയെടുക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത കേസിൽ പ്രതിയും സഹായിയും അറസ്റ്റിലായി.
മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ 27-കാരിയായ യുവതിയുടെ പരാതിയെ തുടർന്ന് ഉദ്വാവാർ സ്വദേശികളായ അൻവർ, സെനോഹർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പരാതി പ്രകാരം, ജൂൺ 23-ന് രാത്രി 10.30ഓടെ ഒന്നാം പ്രതി യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചു. തുടർന്ന് രാത്രി വീട്ടിലെത്തുമെന്നും ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്നും, അല്ലാത്തപക്ഷം വീഡിയോ ഭർത്താവിന് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
ഭീഷണിപ്പെടുത്തി യുവതിയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തതായും, രണ്ടാം പ്രതി സംഭവത്തിൽ ഒത്താശ ചെയ്തതായും പരാതിയിൽ പറയുന്നു.
അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
What's Your Reaction?