യുവതിയെയും മകളെയും കാണാതായതായി പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു

മടിക്കൈ മലപ്പച്ചേരിയിലെ ആതിര (26), അഞ്ചര വയസ്സുള്ള മകൾ യവനിക എന്നിവരെയാണ് കാണാതായത്.

Jul 15, 2026 - 06:27
 0
യുവതിയെയും മകളെയും കാണാതായതായി പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു

നീലേശ്വരം: യുവതിയെയും മകളെയും കാണാതായതായി പരാതി. സംഭവത്തിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മടിക്കൈ മലപ്പച്ചേരിയിലെ ആതിര (26), അഞ്ചര വയസ്സുള്ള മകൾ യവനിക എന്നിവരെയാണ് കാണാതായത്. മലപ്പച്ചേരിയിലെ സ്കൂളിൽ മകളെ കൊണ്ടുവിടാൻ പോയ ശേഷം ഇരുവരെയും കാണാതായതായാണ് പരാതി.

ഭർത്താവ് പ്രശാന്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നീലേശ്വരം പോലീസ് കേസെടുത്തത്. ഇരുവരെയും കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow