യുവതിയെയും, യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി.

Jan 12, 2026 - 07:56
 0
യുവതിയെയും, യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി.

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി കുളപ്പുറത്തെ വീട്ടിനുള്ളിൽ യുവതിയെയും, യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരിയിൽ നിന്ന് ഇവിടെ താമസിക്കാൻ എത്തിയ മോർക്കോലിൽ ഷേർളി മാത്യുവും, കോട്ടയം സ്വദേശിയാകാമെന്ന് കരുതുന്ന യുവാവുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ആറുമാസം മുൻപാണ് ഷേർളി ചങ്ങനാശേരിയിൽ നിന്നും ഇവിടേക്ക് താമസം മാറിയെത്തിയത്. ഭർത്താവിന്റെ മരണത്തിന് ശേഷമാണ് ഇവർ ഇവിടെ താമസമാക്കിയത് എന്നാണ് നാട്ടുകാർ പറയുന്നത്. വീടിന്റെ അകത്ത് ഷേർളിയെ നിലത്ത് മരിച്ച നിലയിലും, യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഷേർളിയുമായി അടുത്ത പരിചയമുള്ള ഒരാൾ ഫോൺ വിളിച്ചിട്ടും പ്രതികരണം ലഭിക്കാതായതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ലെന്നും എല്ലാ സാധ്യതകളും പരിശോധിച്ച് അന്വേഷണം തുടരുകയാണെന്നും കാഞ്ഞിരപ്പള്ളി പൊലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow