യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് പരാതി; മുൻ കാമുകൻ അറസ്റ്റിൽ

Jun 16, 2026 - 08:19
 0
യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് പരാതി; മുൻ കാമുകൻ അറസ്റ്റിൽ

കാസർകോട്: ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി 20കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിഷ്ണുവിനെയാണ് കാസർകോട് ടൗൺ പോലീസ് പിടികൂടിയത്.

ഞായറാഴ്ച പകൽ കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ വെച്ചാണ് സംഭവം നടന്നതെന്നാണ് പരാതി. അടുത്തിടെ വിവാഹിതയായ യുവതിയെ മുൻ കാമുകൻ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബലമായി കടന്നുപിടിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് യുവതിയുടെ മൊഴി.

യുവതിയെ ഏറെ നേരം കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് ലോഡ്ജിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നതെന്ന് പോലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow