റമദാന്‍ മുന്നോടിയായി 1,295 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഉത്തരവിട്ടു.

Feb 27, 2025 - 09:35
 0
റമദാന്‍ മുന്നോടിയായി 1,295 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഉത്തരവിട്ടു.

അബുദാബി: യുഎഇയിലെ ജയിൽ ശിക്ഷാ സ്ഥാപനങ്ങളിൽ നിന്ന് 1,295 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് തടവുകാരുടെ ശിക്ഷയുടെ ഭാഗമായി ഉണ്ടാകുന്ന ഏതെങ്കിലും സാമ്പത്തിക ബാധ്യതകൾ തീർക്കുമെന്നും ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

തടവുകാർക്ക് ഒരു പുതിയ തുടക്കം നൽകുന്നതിനും, അവരുടെ കുടുംബങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും, അവരുടെ വീടുകളിലും പ്രാദേശിക സമൂഹത്തിലും സ്ഥിരത വളർത്തുന്നതിനുമുള്ള യുഎഇ പ്രസിഡന്റിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. ഈ അനുഗ്രഹീത അവസരത്തിൽ അവരുടെ പ്രിയപ്പെട്ടവർക്ക് സന്തോഷം നൽകുക എന്നതും ഇതിന്റെ ലക്ഷ്യമാണെന്ന് ഹിസ് ഹൈനസ്സ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow