കുവൈറ്റിൽ പ്രാണികളെ ഉപയോഗിച്ചുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ നിരോധിച്ചു.

Feb 12, 2025 - 07:55
 0
കുവൈറ്റിൽ പ്രാണികളെ ഉപയോഗിച്ചുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ നിരോധിച്ചു.

കുവൈറ്റ് സിറ്റി: ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ എല്ലാത്തരം പ്രാണികളേയും, പുഴുക്കളേയും ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണെന്ന് ജനറൽ അതേറിറ്റി ഫോർ ഫുഡ് ആന്റ് ന്യൂട്രീഷൻ അറിയിച്ചു. 2023 ൽ എടുത്ത ഹലാൽ ഭക്ഷണത്തിനുള്ള പൊതു ആവശ്യകതകൾ സംബന്ധിച്ച അംഗീകൃത ഗൾഫ് നിയന്ത്രണമനുസരിച്ചാണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം.

വിധിയുടെ അടിസ്ഥാനത്തിൽ പ്രാണികൾ അടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾ കുവൈറ്റിലേക്ക് കൊണ്ടുവരുന്നത് അനുവദിക്കില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സാങ്കേതിക വകുപ്പുകളുടെയും, ദേശീയ കമ്മിറ്റികളുടെയും സൂക്ഷ്മനിരീക്ഷണത്തിലായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow