റഹീമിന്ന് അടുത്ത വർഷം മോചനം.

Sep 21, 2025 - 21:17
 0
റഹീമിന്ന് അടുത്ത വർഷം മോചനം.

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം അടുത്തവർഷം. പൊതു അവകാശ നിയമപ്രകാരം ഒരു ഇരുപത് വർഷത്തെ തടവിന് കോടതി ശിക്ഷ വിധിച്ചു. നിലവിൽ പത്തൊമ്പത് വർഷം ജയിലിൽ കഴിഞ്ഞ റഹീമിന്ന് ഒരു വർഷം കൂടി തടവ് ശിക്ഷ പൂർത്തിയാക്കേണ്ടതുണ്ട്. അടുത്തവർഷം ഡിസംബറോടു കൂടി ശിക്ഷാ കാലാവധി കഴിയും. പതിമൂന്ന് തവണ മാറ്റി വെച്ച കേസിലാണ് ഒടുവിൽ സുപ്രധാന വിധി പുറത്തുവരുന്നത്. സൗദി പൗരന്റെ മകന്റെ കൊലപാതകത്തിലാണ് അബ്ദുറഹീം 2006 അറസ്റ്റിലാകുന്നത്. കേസിൽ സൗദി പൗരന്റെ ബന്ധുക്കൾ ദിയാധനം വാങ്ങി ഒത്തുതീർപ്പിന് തയ്യാറായതിന്റെ അടിസ്ഥാനത്തിൽ പണം കൈമാറിയിരുന്നു. കേസിൽ സൗദി കുടുംബം മാപ്പു നൽകിയെങ്കിലും കുറ്റത്തിനുള്ള ശിക്ഷയാണ് തടവുകാലം.

What's Your Reaction?

like

dislike

love

funny

angry

sad

wow