റാണിപുരം റോഡിൽ സാഹസിക വാഹനയാത്ര; കർണാടക രജിസ്ട്രേഷനിലുള്ള രണ്ട് കാറുകൾക്ക് പിഴ

Jul 10, 2026 - 07:49
 0
റാണിപുരം റോഡിൽ സാഹസിക വാഹനയാത്ര; കർണാടക രജിസ്ട്രേഷനിലുള്ള രണ്ട് കാറുകൾക്ക് പിഴ

റാണിപുരം: വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്തേക്കുള്ള റോഡിൽ അപകടകരമായ വാഹനയാത്രയും നിയമലംഘനങ്ങളും വീണ്ടും ആശങ്കയാകുന്നു. കർണാടക രജിസ്ട്രേഷനിലുള്ള രണ്ട് കാറുകളിലെത്തിയ യുവാക്കളാണ് ഞായറാഴ്ച രാവിലെ റോഡിലൂടെ സാഹസികമായി സഞ്ചരിച്ച് മറ്റ് യാത്രക്കാരെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തിയത്.

കാറുകളുടെ ഡോറുകൾ തുറന്ന് അതിന് മുകളിലിരുന്നാണ് യുവാക്കൾ യാത്ര ചെയ്തത്. ഈ ദൃശ്യങ്ങൾ പിന്നാലെ വന്ന മറ്റൊരു യാത്രക്കാരൻ മൊബൈൽ ഫോണിൽ പകർത്തി രാജപുരം പൊലീസിന് കൈമാറി.

ദൃശ്യങ്ങൾ ലഭിച്ച ഉടൻ റാണിപുരത്തെത്തിയ പൊലീസ് സംഘം രണ്ട് വാഹനങ്ങളും കണ്ടെത്തി നിയമലംഘനത്തിന് പിഴ ചുമത്തി. നേരത്തെയും ഇതേ റോഡിൽ നടന്ന സമാനമായ സാഹസിക വാഹനയാത്ര ഒരു വിദ്യാർഥിയുടെ ദാരുണമായ മരണത്തിന് കാരണമായിരുന്ന സാഹചര്യത്തിൽ ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് പൊലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow