റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് മൊബൈൽ ഫോൺ കവർച്ച ചെയ്യുന്ന സംഘം കൊച്ചിയിൽ പിടിയിലായി.

Aug 11, 2025 - 22:12
 0
റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് മൊബൈൽ ഫോൺ കവർച്ച ചെയ്യുന്ന സംഘം കൊച്ചിയിൽ പിടിയിലായി.

കൊച്ചി: റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് മൊബൈൽ ഫോൺ കവർച്ച ചെയ്യുന്ന സംഘം കൊച്ചിയിൽ പിടിയിലായി. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറു പേരാണ് പിടിയിലായത്. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് തീവണ്ടി യാത്രക്കാരിൽ നിന്നും മൊബൈൽ ഫോൺ കവർച്ച ചെയ്തിരുന്ന ആറംഗ സംഘത്തെയാണ് എറണാകുളം റെയിൽവേ പൊലിസും, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്ന് പിടികൂടിയത്. എറണാകുളം പെരുമ്പാവൂർ സ്വദേശികളായ സിറാജ്, ജോസ്വിൻ, ആലുവ സ്വദേശി ഷെഫിൻ, കളമശേരി സ്വദേശി മുഹമ്മദ് ഫസൽ, മലപ്പുറം സ്വദേശി ആഷിക്, എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്. തീവണ്ടിയുടെ വാതിൽ പടിയിലിരുന്ന് യാത്ര ചെയ്യുന്നവരുടെ കയ്യിലുള്ള മൊബൈൽ ഫോണുകൾ വടികൊണ്ട് അടിച്ചു വീഴ്ത്തി തട്ടിയെടക്കുകയാണ് പ്രതികളുടെ രീതിയെന്ന് റെയിൽവേ പൊലീസ് ഡിവൈഎസ്പി ജോർജ് ജോസഫ് പറഞ്ഞു. കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ ഒരു യാത്രക്കാരൻ തീവണ്ടിയിൽ നിന്നും വീണ് പരുക്കേറ്റതാണ് സംഘത്തെ പിടി കൂടുന്നതിൽ നിർണായകമായത്. യാത്രക്കാരൻ നൽകിയ പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ചായിരുന്നു അന്വേഷണം. കവർച്ച നടത്താനായി പ്രതികൾ യാത്ര ചെയ്തിരുന്ന ബൈക്കും റെയിൽവേ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഉത്തരേന്ത്യൻ കവർച്ചാ സംഘങ്ങളുടെ മാതൃകയിൽ മൊബൈൽ ഫോൺ കവർച്ച നടത്തുന്ന സംഘം കേരളത്തിൽ പിടിയിലാകുന്നത് ഇതാദ്യമായാണെന്നും റെയിൽവേ പൊലീസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow