റോഡിലേക്ക് തൂങ്ങിയ മരക്കൊമ്പുകൾ; യാത്രക്കാർക്ക് ഭീഷണിയായി കാഞ്ഞങ്ങാട്-പാണത്തൂർ പാത

Jun 9, 2026 - 18:01
Jun 9, 2026 - 18:04
 0
റോഡിലേക്ക് തൂങ്ങിയ മരക്കൊമ്പുകൾ; യാത്രക്കാർക്ക് ഭീഷണിയായി കാഞ്ഞങ്ങാട്-പാണത്തൂർ പാത

അമ്പലത്തറ:കാഞ്ഞങ്ങാട്-പാണത്തൂർ അന്തർസംസ്ഥാന പാതയിൽ റോഡിൻ്റെ ഇരുവശങ്ങളിലും കാടുപിടിച്ചും മരക്കൊമ്പുകൾ റോഡിലേക്ക് തൂങ്ങി നിൽക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യമാണുള്ളത്.

റോഡിലേക്ക് പടർന്ന് പന്തലിച്ച കാടുകളും താഴ്ന്ന് നിൽക്കുന്ന മരക്കൊമ്പുകളും യാത്രക്കാരുടെ കൈകളിലും മുഖത്തും തട്ടി പരിക്കേൽക്കാൻ കാരണമാകുന്നതായി യാത്രക്കാർ പരാതിപ്പെടുന്നു. അതേസമയം, ബസുകളും മറ്റ് വലിയ വാഹനങ്ങളും മരക്കൊമ്പുകൾ ഒഴിവാക്കാൻ പെട്ടെന്ന് മറുദിശയിലേക്ക് വാഹനം തിരിയുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി ചൂണ്ടിക്കാണിക്കുന്നു.

ചില പ്രദേശങ്ങളിൽ സന്നദ്ധപ്രവർത്തകർ ശുചീകരണത്തിൻ്റെ ഭാഗമായി കാടുകളും മരക്കൊമ്പുകളും നീക്കം ചെയ്തിട്ടുണ്ടെങ്കിലും പല ഭാഗങ്ങളിലും ഇപ്പോഴും അപകടഭീഷണി നിലനിൽക്കുകയാണ്. റോഡരികിലെ കാടുകളും തൂങ്ങിയ മരക്കൊമ്പുകളും അടിയന്തരമായി നീക്കം ചെയ്യാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow