ലഹരിവിരുദ്ധ സന്ദേശവുമായി കാഞ്ഞങ്ങാട് നഗരസഭയിൽ ഫുട്‌ബോൾ ആവേശം; ജീവനക്കാർക്ക് ജയം

Jul 8, 2026 - 09:07
 0
ലഹരിവിരുദ്ധ സന്ദേശവുമായി കാഞ്ഞങ്ങാട് നഗരസഭയിൽ ഫുട്‌ബോൾ ആവേശം; ജീവനക്കാർക്ക് ജയം

കാഞ്ഞങ്ങാട്: മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശവും "ലഹരിക്കെതിരെ കളിക്കാം ഒന്നായി" എന്ന സന്ദേശവും ജനങ്ങളിലെത്തിക്കുന്നതിനായി കാഞ്ഞങ്ങാട് നഗരസഭയുടെ നേതൃത്വത്തിൽ കൗൺസിലർമാർക്കും ജീവനക്കാർക്കുമായി കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.

പുരുഷ കൗൺസിലർമാരും ജീവനക്കാരും തമ്മിൽ സൗഹൃദ ഫുട്‌ബോൾ മത്സരവും വനിത കൗൺസിലർമാർക്കും ജീവനക്കാർക്കും ഷൂട്ടൗട്ട് മത്സരവും നടന്നു. നഗരസഭ ചെയർമാൻ വി.വി. രമേശൻ ഫുട്‌ബോൾ മത്സരം ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരംസമിതി അധ്യക്ഷൻ എം.പി. ജാഫർ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ഫൗസിയ ഷെരീഫ്, എം. സുമതി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ആവേശകരമായ ഫുട്‌ബോൾ മത്സരത്തിൽ ജീവനക്കാരുടെ ടീം ജേതാക്കളായി. വനിതാ ഷൂട്ടൗട്ട് മത്സരത്തിൽ കൗൺസിലർ ജസില മുഹമ്മദ് ഒന്നാം സ്ഥാനം നേടി.

What's Your Reaction?

like

dislike

love

funny

angry

sad

wow