സംസ്ഥാനതല വായനപക്ഷാചരണത്തിന് സമാപനം; ഐ.വി. ദാസ് അനുസ്മരണം സംഘടിപ്പിച്ചു

Jul 8, 2026 - 08:45
 0
സംസ്ഥാനതല വായനപക്ഷാചരണത്തിന് സമാപനം; ഐ.വി. ദാസ് അനുസ്മരണം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: സംസ്ഥാനതല വായനപക്ഷാചരണത്തിന്റെ സമാപന സമ്മേളനവും ഐ.വി. ദാസ് അനുസ്മരണ സമ്മേളനവും മേലാങ്കോട്ട് ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്നു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു ഉദ്ഘാടനം ചെയ്തു.

ഡോ. ധർമ്മരാജ് അടാട്ട് അധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ മുൻ സെക്രട്ടറി കരിവെള്ളൂർ മുരളി ഐ.വി. ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. സംഗീതജ്ഞൻ ഉസ്താദ് ഹസ്സൻ ഭായിയുടെ ഷെഹ്നായി വാദനത്തോടെയും ലൈബ്രേറിയൻ യൂണിയൻ പ്രവർത്തകരുടെ സ്വാഗതഗാനത്തോടെയുമാണ് സമ്മേളനത്തിന് തുടക്കമായത്. ചടങ്ങിൽ ഉസ്താദ് ഹസ്സൻ ഭായിയെ കരിവെള്ളൂർ മുരളി ആദരിച്ചു.

അഡ്വ. പി. അപ്പുക്കുട്ടൻ, പി. ദിലീപ് കുമാർ, കെ. ലളിത, പി. ദാമോദരൻ, പി. വേണുഗോപാലൻ, എ.ആർ. വിജയകുമാർ, ഡി. കമലാക്ഷ, സുനിൽ പട്ടേന, പി.വി. ദിനേശൻ എന്നിവർ സംസാരിച്ചു.

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി.വി.കെ. പനയാൽ സ്വാഗതവും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി. പ്രഭാകരൻ നന്ദിയും രേഖപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow