വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം

Apr 17, 2026 - 17:32
 0
വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം

പൊള്ളാച്ചി: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. മിനി വാന്‍ മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ പൊള്ളാച്ചി ഗവ. ആശുപത്രിയിലേക്ക് മാറ്റി. 16 പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. ഡ്രൈവർ മുഹമ്മദ് ഫാസിദിന് ഗുരുതരപരിക്കേറ്റു.

മലപ്പുറം പാങ്ങിൽ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ അധ്യാപകരാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം തെറ്റിയ വാഹനം പതിനൊന്നാം വളവിൽ നിന്ന് പത്താം വളവിലേക്ക് മറിയുകയായിരുന്നു. വാഹനം പൂർണമായും തകർന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow