അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു
പരപ്പ കോളിയാറിലെ ചന്ദ്രബോസാണ് മരിച്ചത്
പരപ്പ: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. പരപ്പ കോളിയാറിലെ ചന്ദ്രബോസ(54)ണ് മരിച്ചത്. മികച്ച ചികിത്സക്കായി നാട്ടുകാർ ധനശേഖരണം നടത്തിവരുന്നതിനിടയിലാണ് ചന്ദ്രബോസിനെ മരണം തട്ടിയെടുത്തത്. പരേതരായ ശങ്കരൻ-ഗൗരി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: ആനന്ദു ബോസ്, അനുശ്രീ ബോസ് (വിദ്യാർത്ഥികൾ). സഹോദരങ്ങൾ: കൃഷ്ണൻ (പായാളം), ഗോപി (കോളിയാർ), കുഞ്ഞുമോൻ (ചീമേനി), ലീലാമണി (പാക്കംപാറ), പരേതനായ സുകുമാരൻ (കോളിയാർ).
What's Your Reaction?